Crime
ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന്‍റെ ശിക്ഷ ശിശുദിനത്തിൽ പറയും

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിന്‍റെ ശിക്ഷ ശിശുദിനമായ നവംബർ 14 ന് പറയും എറണാകുളം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ അസഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. വധശിക്ഷ നൽകരുതെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും ഇന്ന് പ്രതി കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു.
പ്രതി മാനസാന്തര പെടാനുള്ള സാധ്യതയുള്ള ആളാണോയെന്നതു സംബന്ധിച്ച റിപ്പോർട്ട്, വിചാരണത്തടവുകാരനായിരുന്ന ഘട്ടത്തിൽ പ്രതിയുടെ മനോനില വ്യക്തമാക്കുന്ന ജയിൽ സുപ്രണ്ടിന്‍റെ റിപ്പോർട്ട്, സാമൂഹിക നീതി വകുപ്പി ജില്ല പ്രബേഷൻ ഓഫീസറുടെ റിപ്പോർട്ട് എന്നിവ കോടതിയിൽ സമർപ്പിച്ചിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന 5 കുറ്റങ്ങളുൾപ്പെടെ 16 കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്