Obituary
മലപ്പുറത്ത് ഭാര്യയും മക്കളും ആത്മഹത്യ ചെയ്യ്തതിന് പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്യ്തു

മലപ്പുറം : നിലമ്പൂര്‍ പോത്തുകല്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൃഹനാഥനും ജീവനൊടുക്കി. ഭർത്താവ് വിനീഷാണ് (36 വയസ്സ്) ആത്മഹത്യ ചെയ്തത്. റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് വിനീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
അമ്മയും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ വിനീഷിനെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് കുടുംബപ്രശ്‌നങ്ങളുടെ കാരണം. കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്‌നങ്ങളുണ്ടെന്നും മരിച്ച രഹനയുടെ പിതാവ് രാജന്‍ ആരോപിച്ചു.
ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണന്നും രാജന്‍ പറഞ്ഞു. വിനീഷിന്റെ ഭാര്യ രഹ്ന (34 വയസ്സ്), മക്കളായ 13 വയസുകാരന്‍ ആദിത്യന്‍, 11 വയസുകാരന്‍ അര്‍ജുന്‍ 7 വയസുകാരന്‍ അനന്തു എന്നിവരേയാണ് ശനിയാഴ്ച വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.