Connect with us

KERALA

തിരുവനന്തപുരത്ത് മരം വീണ് യു.ഡി എഫ് സ്ഥാനാർഥി മരിച്ചു

Published

on

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടയിൽ മരം വീണ് സ്ഥാനാർഥി മരിച്ചു. തിരുവനന്തപുരം കാരോട് പുതിയ ഉച്ചക്കട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി കെ ഗിരിജകുമാരിയാണ് മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്.

ഭർത്താവിനോടൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗിരിജയെ ആശുപത്രിയിലേക്ക് കൊണ്ടപോയെങ്കിലും വഴിയിൽ വെച്ച് മരണമടഞ്ഞു. കാരോട് ഗ്രാമപഞ്ചായത്തിലെ സിഡിഎസ് ചെയർപേഴേ്സണായിരുന്നു ഗിരിജ. മൃതദേഹം പാറശ്ശാല സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും

Continue Reading