KERALA
തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാർഡ് : ഹരജികൾ ഹൈകോടതി തള്ളി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാർഡ് നിർണയത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി. ഒരേ വാർഡ് തുടർച്ചയായ മൂന്നാം തവണയും സംവരണ വാർഡായി തീരുമാനിച്ചത് ചോദ്യം ചെയ്തായിരുന്നു ഹർജികൾ സമർപ്പിച്ചത്.
ഇത്തരത്തിൽ 87 ഹർജികളാണ് ഹൈക്കോടതിയുടെ മുൻപിലെത്തിയത്. എല്ലാ ഹർജികളും കോടതി തള്ളി. എന്നാൽ അടുത്തപ്രാവശ്യം ഇത്തരത്തിലുള്ള ആവർത്തനം സംഭവിക്കരുതെന്നും കോടതി നിർദേശിച്ചു.
