KERALA
സ്വപ്ന സുരേഷും നടൻ മുകേഷും തമ്മിൽ അടുത്ത ബന്ധം . വീഡിയോ കോൾ രേഖകൾ പുറത്തായി

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി നടനും കൊല്ലം ഇടത് എംഎല്‍എയുമായ മുകേഷ് അടുപ്പമുണ്ടായിരുന്നതായി തെളിവുകൾ പുറത്തുവിട്ട് സ്വകാര്യ ടിവി ചാനൽ. സ്വപ്നയുടെയും ബന്ധുക്കളിൽ നിന്നും എൻഐഎ പിടിച്ചെടുത്ത ഫോണുകളിലാണ് ഇതിന്റെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്. ഇവ ഡിജിറ്റല്‍- ഫോറന്‍സിക് പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് ഇടത് നേതാക്കളുടെ സ്വപ്നയുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
മുകേഷ് സ്വപ്നയുടെ ഫോണില്‍ അടുത്ത ബന്ധുവുമായി നിരന്തരം വീഡിയോ കോളുകള്‍ വിളിച്ചതിന്റെ രേഖകളാണ് ചാനൽ പുറത്ത് വിട്ടത്. സ്വപ്ന സുരേഷിന്റെയും അടുത്ത ബന്ധുക്കളുടെയും ഫോണുകള്‍ നേരത്തേ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. എം എല്‍ എ വീഡിയോ കോള്‍ ചെയ്യുന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെയാണ് പുറത്തു വന്നിരിക്കുന്നത് .അതേസമയം ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ വാര്‍ത്ത നല്‍കാനും തനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലെന്നും മുകേഷ് പ്രതികരിച്ചു.