Connect with us

Gulf

പരാജയപ്പെടാനും പരിശീലിക്കണമെന്ന് ഗോപിനാഥ് മുതുകാട്,

Published

on

ദോഹ: പരാജയമാണ് മനുഷ്യനെ ജീവിതം പഠിപ്പിക്കുന്നത്. അത് കൊണ്ട് ജീവിതത്തിൽ പരാജയപ്പെടാനും പരിശീലിക്കണമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. എട്ടാം ഖത്തർ മലയാളി സമ്മേളനത്തിൽ ടീൻ ആൻഡ് പാരന്റ്സ് സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് എവിടെ ആയിരുന്നാലും മാതൃഭാഷയെ നെഞ്ചോട് ചേർത്ത് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മക്കളെ അവരായി വളർത്താനാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്. മറ്റുള്ളവരെ പോലെ അവരെ വളർത്താൻ ആഗ്രഹിക്കുന്നതാണ് അവരുടെ വ്യക്തിത്വം തകക്കുന്നത്. രക്ഷിതാക്കൾ കുട്ടികൾക്ക് മാതൃക ആകുമ്പോഴാണ് രക്ഷാകർതൃത്വം അർത്ഥപൂർണ്ണമാകുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. സഹർ ഷമീമിന്റ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ ഡോ.റസീൽ നന്ദിയും രേഖപ്പെടുത്തി.

Continue Reading