Gulf
ഖത്തർ മലയാളി സമ്മേളന സുവനീർ പ്രകാശനം ചെയ്തു

ദോഹ : എട്ടാം ഖത്തർ മലയാളി സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ സുവനീർ സമ്മേളന വേദിയിൽ പ്രശസ്ത എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റിജിണൽ ഹെഡ് സന്തോഷിന് ആദ്യ പ്രതി നൽകി കൊണ്ട് പ്രകാശനം ചെയ്തു. ചെയർമാൻ ഡോ: സാബു കെ സി സുവനീറിനെ പരിചയപ്പെടുത്തി.
പ്രമുഖ എഴുത്തുകാരായ സച്ചിദാനന്ദൻ, കെ ഇ എൻ, പി കെ പാറക്കടവ്, എൻ പി ഹാഫിസ് മുഹമ്മദ്, ജയചന്ദ്രൻ മൊകേരി, പി രാമൻ, മുഞ്ഞിനാട് പത്മകുമാർ, ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്, പവിത്രൻ തീക്കുനി, ഷീല ടോമി, മുഖ്താർ ഉദരംപൊയിൽ തുടങ്ങിയവരുടെയും ഖത്തറിലെ സഹൃദയരുടെയും രചനകൾ ഉൾപ്പെടുത്തിയാണ് സമ്മേളന സുവനീർ ഒരുക്കിയിട്ടുള്ളത്.
ചടങ്ങിൽ അഷ്‌റഫ് മടിയാരി, നസീർ പാനൂർ, തൻസീം കുറ്റ്യാടി, ഷമീർ ടി.കെ, മുനീർ ഒ കെ, നസീഹ മജീദ്, ജസീല നാസർ, ഷാഹുൽ നമണ്ട, ഷറഫ് പി ഹമീദ്,ഷമീർ വി ടി, നാസിറുദ്ധീൻ ചെമ്മാട്
സമ്മേളനത്തിൽ സന്നിഹിതരായ മുഴുവൻ ആളുകൾക്കും കോപ്പികൾ സൗജന്യമായി വിതരണം ചെയ്യും.