Gulf
എട്ടാമത് ഖത്തര്‍ മലയാളി സമ്മേളനം ഡോ. ഷെയ്ഖ് മുഹമ്മദ് അല്‍ത്താനി ഉത്ഘാടനം ചെയ്തു

ദോഹ: സ്നേഹവും സൗഹാര്‍ദ്ദവും കാത്തുസുക്ഷിക്കുന്നതില്‍ പ്രത്യേകമായ ശ്രദ്ധപുലര്‍ത്തുന്ന ഖത്തറില്‍, ഇന്ത്യന്‍ സമൂഹം, വിശിഷ്യാ മലയാളി സമൂഹം നടത്തുന്ന ഇത്തരം ഇടപെടലുകള്‍ അഭനന്ദനീയമാണ്. കൊറോണ പ്രതിസന്ധികാലത്തിന് ശേഷം ഇങ്ങനെ ഒത്തുകൂടാന്‍ കഴിയുന്നതിന്‍റെ സന്തോഷം പങ്കിടുന്നതോടൊപ്പം മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത് രാജ്യവ്യാപകമായി നടത്തുന്ന ആരോഗ്യ ബോധവത്കരണ പരിപാടികളെ കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ നടന്നു വരുന്ന പ്രമേഹരോഗ വാരാചരണത്തിന്‍റെ ഭാഗമായി നടക്കുന്ന ദേശീയ ഡയബറ്റിക് മോണിറ്ററിംഗ് പദ്ധതികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതില്‍ മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രതിജ്ഞാബദ്ധമാണെന്നും, ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്‍റെ സമ്പത്തെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ അബ്രഹാം ജോസഫ് അധ്യക്ഷതവഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ റഷീദ് അലി വി. പി സ്വാഗതഭാഷണം നിര്‍വഹിച്ചു. ഷാനവാസ് ബാവ സമീര്‍ ഏറാമല എന്നിവര്‍ ആശംയര്‍പ്പിച്ചു.