Connect with us

Business

ഖത്തര്‍ ടെക് ചാരിറ്റി ചെയര്‍മാന്‍ അബ്ദുല്ല അല്‍ കഅബി ഉദ്ഘാടനം ചെയ്തു

Published

on

ദോഹ. കമ്പനിയിലെ മുഴുവന്‍ ജീവനക്കാരുടേയും പങ്കാളിത്തത്തോടെ ഖത്തര്‍ ടെക് നടത്തുന്ന ചാരിറ്റിയുടെ ഉദ്ഘാടനം ചെയര്‍മാന്‍ അബ്ദുല്ല അല്‍ കഅബി നിര്‍വഹിച്ചു. നറുക്ക് ലഭിക്കുന്ന ജീവനക്കാരന്റെ നാട്ടിലെ അര്‍ഹരായ രണ്ട് പേര്‍ക്കാണ് ഓരോ മാസവും ചാരിറ്റി തുക നല്‍കുന്ന പദ്ധതിയാണിത്. 2021 ജൂലൈ മാസം ആരംഭിച്ച ഖത്തര്‍ ടെക് ചാരിറ്റി മുഴുവന്‍ നറുക്കുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ പദ്ധതി ആരംഭിച്ചത്.

ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണാണ് തന്റെ കമ്പനിയിലെ മുഴുവന്‍ ജീവനക്കാരേയും ചേര്‍ത്ത് പിടിക്കുന്ന മാതൃകാപരമായ ചാരിറ്റി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

ഖത്തര്‍ ടെക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി. മണി കണ്ഠന്‍, ജനറല്‍ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് സിഎ. ഷാനവാസ് ബാവ, മുന്‍ പ്രസിഡണ്ട് സിയാദ് ഉസ് മാന്‍, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ പിഅബ്ദുറഹിമാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രസിഡണ്ട് സുരേഷ് കരിയാട്, വനിത വിഭാഗം പ്രസിഡണ്ട് ഡോ. ഷീല ഫിലിപ്പോസ്, യൂത്ത് ജനറല്‍ സെക്രട്ടറി വിപിന്‍ കെ. പുത്തൂര്‍, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ പ്രസിഡണ്ട് ഒ.കെ.പരുമല, മീഡിയ പ്ളസ് സി.ഇ. ഒ ഡോ. അമാനുല്ല വടക്കാങ്ങര, ആഗോള വാര്‍ത്ത പ്രതിനിധി നൗഷാദ്, അഭിനവ് മണികണ്ഠന്‍, ഷിഹാബ് എന്‍ വീരാന്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്നലെ നടന്ന നറുക്കെടുപ്പില്‍ എല്‍ദോക്കാണ് സമ്മാനം ലഭിച്ചത്.
ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ സ്വാഗതവും ഓപറേഷന്‍സ് മാനേജര്‍ ബിനു കുര്യാക്കോസ് നന്ദിയും പറഞ്ഞു.

Continue Reading