Connect with us

Crime

സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾ പെരുകുന്നതായി പരാതി; അന്വേഷണ ഉത്തരവ് വിവാദത്തിൽ ‘

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾ പെരുകുന്നതായുള്ള പരാതിയിൽ അന്വേഷണത്തിന് നിർദേശം നൽകിയ നടപടി വിവാദത്തിൽ. ബംഗലൂരു സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്‍റ് ഡയറക്ടറാണ് ഉത്തരവ് ഇറക്കിയിരുന്നത്. വിവാദം കൊഴുത്തതോടെ ഉത്തരവ് പിൻവലിച്ചു.

വ്യാപകമായ രീതിയിൽ പള്ളികൾ നിർമ്മിച്ചു വരുന്നത് സംസ്ഥാനത്തിന്‍റെ സ്വാഭാവിക അന്തരീക്ഷത്തിൽ മാറ്റം വരുത്തുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ബംഗലൂരു സ്വദേശി ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ചീഫ് സെക്രട്ടറി ഇത് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇത് ഡയറക്‌ടറേറ്റിലെ ജോയിന്‍റ് ഡയറക്‌ടർ എല്ലാ ജില്ലകളിലേക്കും അന്വേഷണത്തിനായി അയച്ചു കൊടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താനായിരുന്നു നിർദേശം ഇതാണ് വിവാദത്തിലായത്. വിവാദമായതോടെ ഉത്തരവ് പിൻവലിക്കുകയായിരുന്നു.

Continue Reading