Connect with us

Crime

ബെംഗളൂരുവിൽ  15  സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

Published

on


ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. വിവിധ ഭാഗങ്ങളിലുള്ള15 സ്വകാര്യ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളുകളിൽ നിന്നും ഒഴിപ്പിച്ചു. എല്ലാ സ്‌കൂളുകളിൽ നിന്നുമായി 5000 കുട്ടികളെ എങ്കിലും വീട്ടിലേക്ക് പറഞ്ഞു വിട്ടു. ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി.

ഇന്നലെ അർധരാത്രിയാണ് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന് ഇ-മെയിൽ വഴി ഭീഷണി സന്ദേശം വന്നത്. അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പോലീസ് അറിയിക്കുന്നത്. സ്‌കൂളുകളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.

ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ സ്‌കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളിൽ നിന്നാണ് ഇ-മെയിൽ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പോലീസ് അന്വേഷണം തുടങ്ങി.

Continue Reading