Connect with us

NATIONAL

ബാങ്ക് ജീവനക്കാർക്ക് വേതനത്തിൽ15 ശതമാനം വർധന അംഗീകരിച്ചു

Published

on

ന്യൂഡൽഹി: 8.5 ലക്ഷത്തോളം വരുന്ന ബാങ്ക് മേഖല ജീവനക്കാരുടെ വേതനത്തിൽ 15 ശതമാനം വർധന അംഗീകരിക്കുന്ന കരാറിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും വിവിധ തൊഴിൽ യൂണിയനുകളും ഒപ്പു വെച്ചു. മുൻകാല പ്രാബല്യത്തോടെ പൊതുമേഖലയിലെ ജീവനക്കാർക്ക് പ്രയോജനപ്രദമാകുന്ന വർധന ചില പഴയ തലമുറ സ്വകാര്യ ബാങ്കുകളിലേയും വിദേശബാങ്കുകളിലേയും ജീവനക്കാർക്ക് കൂടി ലഭ്യമാകും.

ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ്സ് (പിഎൽഐ) സ്കീം അവതരിപ്പിച്ചതായും ഐബിഎ പ്രസ്താവനയിൽ വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷം മുതൽ പിഐഎൽ നിലവിൽ വരുമെന്ന് ഐബിഐ വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളുടെ വ്യക്തിഗത ലാഭവിഹിതം കണക്കിലെടുത്താണ് ഇൻസെന്റീവുകൾ നൽകുന്നത്. സ്വകാര്യ / വിദേശ ബാങ്കുകൾക്ക് താത്പര്യമുണ്ടെങ്കിൽ പിഎൽഐ പദ്ധതി നടപ്പിലാക്കാവുന്നതാണ്.

ഇന്ത്യൻ ബാങ്ക് അസോസിയേഷനും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഉഭയകക്ഷി കരാറിൽ അഞ്ച് കൊല്ലത്തിലൊരിക്കൽ വേതനം പുതുക്കി നിശ്ചയിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇരു കക്ഷികളും തമ്മിൽ നേരത്തെയുണ്ടായിരുന്ന കരാർ കാലാവധി 2017-ൽ അവസാനിച്ചിരുന്നു.

2017 നവംബർ ഒന്ന് മുതൽ അഞ്ച് കൊല്ലത്തേക്കാണ് കരാർ കാലാവധി. കരാർ തുടങ്ങുന്ന ദിവസം മുതൽ വേതനവർധവിന്റെ ആനുകൂല്യം ജീവനക്കാർക്ക് ലഭ്യമാകുമെന്ന് ഐബിഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുനിൽ മേത്ത വ്യക്തമാക്കി. യുഎഫ്ബിയു, ബികെഎസ്എം എന്നിവരും കരാറിൽ സഖ്യകക്ഷികളായി ഒപ്പു വെച്ചിട്ടുണ്ടെന്ന് ഐബിഎ പ്രസ്താവനയിൽ പറഞ്ഞു.

Continue Reading