Gulf
ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ വനിതാ വിങ്ങ് രൂപീകരിച്ചു

ദോഹ: ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ വനിതാ വിങ് രൂപീകരിച്ചു. കെഎംസിസി ആസ്ഥാനത്ത് നടന്ന രൂപീകരണ കണ്‍വെന്‍ഷന്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി പ്രസിഡന്റ് ഉൃ.അബ്ദുസമദ് സാഹിബ് ഉത്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അതിഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ സംസ്ഥാന കെഎംസിസി സെക്രട്ടറി സല്‍മാന്‍ ഇളയടം ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ജില്ലാ സെക്രട്ടറി നവാസ് കോട്ടക്കല്‍ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ പ്രസിഡന്റ് ഠഠ കുഞ്ഞമ്മദ് സാഹിബ് കമ്മിറ്റി പ്രഖ്യാപനം നടത്തി, ജില്ലാ കെഎംസിസി ട്രഷറര്‍ അജ്മല്‍ തേങ്ങലക്കണ്ടി, ജില്ലാ സെക്രട്ടറി റുബിനാസ് കൊട്ടേടത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. നസീഹ നെല്ലൂര്‍, ഷംസീന നൗഫല്‍, റൂബി മുഹമ്മദ്, ഉൃ. അനൂദ ബാസിം, സാബിറ അബ്ദുറഹ്‌മാന്‍, ഫര്‍സാന ഷഹബാസ് , ആയിഷ നാജാദ്, എന്നിവര്‍ സംസാരിച്ചു.താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു;
പ്രസിഡന്റ്: ആയിഷ നാജാദ്, ജനറല്‍ സെക്രട്ടറി:
ഷംസീന നൗഫല്‍, ട്രഷറര്‍: അസ്മ ജാഫര്‍, വൈസ് പ്രസിഡന്റ്: സാബിറ അബ്ദുറഹ്‌മാന്‍, സൈഫുന്നിസ ഷിറാസ്, റസീന അസീസ്, റിസ് വാന സുലൈമാന്‍,
സെക്രട്ടറി: ഫര്‍സാന ഷഹബാസ്, റൂബി മുഹമ്മദ്, റാഹില സുബൈര്‍, നസീഹ നെല്ലൂര്‍.
ജില്ലാ ഉപാധ്യക്ഷന്‍ നബീല്‍ നന്തി സ്വാഗതവും ഷംസീന നൗഫല്‍ നന്ദിയും പറഞ്ഞു.