Connect with us

NATIONAL

ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്താൻ ഷെല്ലാക്രമം . മൂന്ന് സൈനികർക്ക് വീര മൃത്യു

Published

on

ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ രൂക്ഷമായ ഷെല്ലാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. ആക്രമണത്തിൽ ഒരു സ്ത്രീയടക്കം മൂന്നു നാട്ടുകാർ കൊല്ലപ്പെട്ടിട്ടുമുണ്ട്. ബാരമുള്ള ജില്ലയിൽ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്.

രണ്ട് സൈനിക ഉദ്യോഗസ്ഥരും ഒരു ബിഎസ്എഫ് സബ് ഇൻസ്പെക്ടറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ബാരാമുള്ള നിയന്ത്രണരേഖയിലെ പീരങ്കി ബറ്റാലിയനിലെ ബിഎസ്എഫ് എസ്.ഐ രാകേഷ് ഡോവലാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പിൽ തലയ്ക്ക് ഗുരതരമായി പരിക്കേൽക്കുകയായിരുന്നു. സുബോധ് ഘോഷ്, ഹർധൻ ചന്ദ്ര റോയ് എന്നീ സൈനിക ഉദ്യോഗസ്ഥരും മരിച്ചു.

ഇർഷാദ് അഹമ്മദ്, തൗബ് മിർ, ഫാറൂഖ ബീഗം എന്നിവരാണ് കൊല്ലപ്പെട്ട നാട്ടുകാർ. നിരവധി നാട്ടുകാർക്കും ഒരു ബിഎസ്എഫ് ജവാനും പാക് ആക്രമണത്തിൽ പരിക്കേറ്റിട്ടുമുണ്ട്.

Continue Reading