KERALA
എസ്.എഫ്.ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ കോഴിക്കോട് നഗരത്തിൽ

കോഴിക്കോട്: പോലീസ് സുരക്ഷ നിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് നഗരത്തിൽ. തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് ഡി.ജി.പിയെ അറിയിക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ വച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കോഴിക്കോട് നഗരത്തിലേക്ക ഗവർണർ മുന്നറിയിപ്പിലാതെ ഇറങ്ങുകയായിരുന്നു .കൃത്യമായി ഏത് പ്രദേശത്തേക്കാണ് എത്തുന്നതെന്ന് വ്യക്തമാകാതിരുന്നതോടെ പോലീസ് ആശയക്കുഴപ്പത്തിലായി. എന്നിരുന്നാലും മിഠായിത്തെരുവ്, മാനാഞ്ചിറ പ്രദേശങ്ങളിൽ പോലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു
തന്നെ ആക്രമിക്കണമെങ്കിൽ നേരിട്ട് വരണമെന്നാണ് ഗവർണർ എസ്.എഫ്.ഐയെ വെല്ലുവിളിച്ചത്. പോലീസ് സുരക്ഷയില്ലെങ്കിൽ പ്രവർത്തകരോടെ തന്നിൽ നിന്ന് അകലം പാലിക്കാൻ മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടും. തന്നോട് കേരളത്തിലെ ജനങ്ങൾക്ക് സ്നേഹമാണ്. തനിക്ക് തിരിച്ചും. തന്നെ അവർ സംരക്ഷിക്കുമെന്നും ഗവർണർ പറഞ്ഞു.
മിഠായി തെരുവിലെത്തിയ ഗവർണർ ഹലുവ കടയിൽ കയറി ഹലുവ കഴിച്ചു. വഴിയിൽ കണ്ട സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം സെൽഫിയെടുത്തു എസ്.എഫ്.ഐ യെ വെല്ലുവിളിച്ച ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോഴും നഗരത്തിൽ വിവിധ ഇടങ്ങളിൽ നടന്ന് നീങ്ങുകയാണ്.