Connect with us

International

ചൈനയിൽ വൻ ഭൂചലനം. 111പേർ മരിച്ചു.

Published

on

ബീജിംഗ്: ചൈനയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശത്ത് വമ്പൻ ഭൂചലനം. 111പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. നിരവധിപേർക്ക് പരിക്കേറ്റതായും ചൈനീസ് ഔദ്യോഗിക മാദ്ധ്യമം റിപ്പോർട്ട് ചെയ‌്തു. അനവധി കെട്ടിടങ്ങളും ഭകമ്പത്തിൽ തകർന്നടിഞ്ഞു. പ്രാദേശിക സമയം രാത്രി 11.59ന് (തിങ്കളാഴ്‌ച) ഗൗൻസു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്.

പ്രകമ്പനം ഉണ്ടായ ഉടൻ തന്നെ പലരും വീടുകളിൽ നിന്ന് പ്രാണരക്ഷാർത്ഥം തെരുവകളിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. രക്ഷാപ്രവർത്തനം ഏറ്റവും വേഗത്തിൽ തന്നെ പുരോഗമിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിം പിംഗ് അറിയിച്ചു. അമേരിക്കൻ ജിയോളജിക്കൽ സർവേ പ്രകാരം 6.0 മാഗ്നിറ്റ്യൂഡ് പ്രഭാവമാണ് രേഖപ്പെടുത്തിയത്. ഗൗൻസുവിന് പുറമെ ലാൻസൗ, ക്വിൻഹായ്, ഹയിഡോംഗ് എന്നിവിടങ്ങളിലും പ്രകമ്പനം രേഖപ്പെടുത്തി.ഭൂകമ്പ ബാധിത പ്രദേശങ്ങളിലെല്ലാം വൈദ്യുതി, ജല വിതരണം തടസപ്പെട്ടിരിക്കുകയാണ്. മഞ്ഞ് നിറഞ്ഞ് കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്‌‌ക്കരമാണെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. വാഹനങ്ങളിലെ ഫ്ളാഷ് ലൈറ്റും ടോർച്ചും മാത്രമാണ് വെളിച്ചത്തിന് നിവിലുള്ള ഉപാധി.
ഭൂകമ്പം ചൈനയെ സംബന്ധിച്ചിടത്തോളം അസാധാരണമല്ല. ഓഗസ്‌റ്റിൽ കിഴക്കൻ ചൈനയിലുണ്ടായ ഭൂകമ്പത്തിൽ 23പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. സെപ്‌തംബറിൽ സിച്ചുവാൻ മേഖലയിലുണ്ടായ തീവ്ര ചലനത്തിലും നൂറിലധികം പേരാണ് മരിച്ചത്

Continue Reading