Connect with us

Crime

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ

Published

on

കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കറാച്ചിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിഷം ഉള്ളിൽ ചെന്നതാണ് ആരോഗ്യാവസ്ഥയെ ഗുരുതരമായി ബാധിച്ചതെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പട്ടിട്ടില്ല. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്നത്.

ആശുപത്രിയുടെ ഒരു നില മുഴുവൻ ദാവൂദിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. രണ്ടു ദിവസം മുൻപേ ദാവൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. കുടുംബാംഗങ്ങളെയും ആശുപത്രിയിലെ ഉന്നത അധികൃതരേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്.ഇന്ത്യയിൽ ആക്രമണം നടത്തിയതും കള്ളപ്പണ ഇടപാടും അടക്കം വിവിധ വിഷയങ്ങളിൽ ദാവൂദിനെതിരേ അന്വേഷണം തുടരുകയാണ്. ദാവൂദുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യ.

Continue Reading