Crime
ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമ ചന്ദ്രൻ, കെ. മുരളീധരൻ എന്നിവർക്ക് സസ്പെൻഷൻ പാർലമെന്‍റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധിച്ചതിലാണ് നടപടി

ന്യൂഡൽഹി: ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ എംഎൽഎമാർക്ക് കൂട്ടത്തോടെ സസ്പെൻഷൻ. 30 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. പാർലമെന്‍റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധിച്ചതിലാണ് നടപടി.
കേരളത്തിൽ നിന്നുള്ള 6 എംപിമാരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ലോക്സഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിക്കും സസ്പെൻഷൻ നൽകി.
ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമ ചന്ദ്രൻ, ആന്‍റോ ആന്‍റണി, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എന്നിവരടങ്ങുന്ന എംപിമാർക്കാണ് സസ്പെൻഷൻ നൽകിയത്.