NATIONAL
ഇന്നും 49 പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തു.

ഡല്‍ഹി: ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് ഇന്നും പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷത്തെ 49 എംപിമാരെയാണ് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും ഉള്‍പ്പെടുന്നു. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് നടപടി.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ശശി തരൂര്‍, അടൂര്‍ പ്രകാശ്, അബ്ദുള്‍ സമദ് സമദാനി തുടങ്ങിയവരാണ് ഇന്ന് സസ്‌പെന്‍ഷനിലായ എംപിമാര്‍. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി എന്നിവരും സസ്‌പെന്‍ഷനില്‍ ആയവരില്‍ ഉള്‍പ്പെടുന്നു.
ഇതോടെ പാര്‍ലമെന്റില്‍ നിന്നും ഈ സമ്മേളന കാലയളവില്‍ സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി. കഴിഞ്ഞ ദിവസം ലോക്‌സഭയിലെ 79 എംപിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലോക്‌സഭയില്‍ നിന്നും 95 ഉം രാജ്യസഭയില്‍ നിന്നും 46 എംപിമാരുമാണ് ഇതുവരെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.”