Business
ക്രിസ്മസ് -പുതുവത്സരാഘോഷങ്ങള്‍ക്ക് മധുരവും വര്‍ണ്ണങ്ങളുമേകാന്‍ കേക്ക് ഫെസ്റ്റുമായി സഫാരി

ഷാർജ:ക്രിസ്മസ് -പുതുവത്സരാഘോഷങ്ങള്‍ക്ക് ഇരട്ടി മധുരമേകാന്‍ ലക്ഷ്യമിട്ട് യു.എ.യിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റായ ഷാര്‍ജ മുവൈലയിലെ സഫാരി യില്‍ കേക്ക് ഫെസ്റ്റിന് തിരി തെളിഞ്ഞു. രുചി വൈവിധ്യങ്ങളില്‍ മധുരവും നിറങ്ങളും ചാലിച്ചു നാല്‍പ്പതോളം തരത്തിലുള്ള കേക്കുകളാണ് സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഹോട്ട് ഫുഡ് ആന്‍ഡ് ബേക്കറി വിഭാഗത്തില്‍ ഒരുക്കിയിട്ടുള്ളത്. നക്ഷത്ര വീഥികളിലൂടെ സഞ്ചരിച്ച് മനോഹരമായ അന്തരീക്ഷത്തത്തില്‍ ഒരുക്കിയിട്ടുള്ള പേസ്റ്ററി രുചിക്കൂട്ടുകള്‍ ആരുടേയും കണ്ണുകളെ പ്രഭാവലയത്തില്‍ ആക്കും എന്നുറപ്പ്.
ഡിസംബര്‍ 18 ന് സഫാരി ഹൈപ്പറില്‍ നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു. ചാക്കോ ഊളക്കാടന്‍, സഫാരിഹൈപ്പര്‍മാര്‍ക്കറ്റ് അസിസ്റ്റന്റ് പര്‍ച്ചേയ്‌സ് മാനേജര്‍ ഷാനവാസ്, അസിസ്റ്റന്റ് ഓപ്പറേഷന്‍ മാനേജര്‍ ശ്രീജി, സഫാരി ഹോട്ട് ഫുഡ് ബേക്കറി മനേജര്‍ ശ്രീജിത്ത്, സഫാരിമാള്‍ ലീസിങ്ങ് മാനേജര്‍ രവി ശങ്കര്‍, മീഡിയ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ഫിറോസ് തുടങ്ങി മറ്റു മാനേജ്‌മെന്റ് ടീമും ചടങ്ങില്‍ സന്നിഹിതരായി.
ക്രിസ്തുമസ്സിന്റേയും, ന്യൂയറിന്റേയും ആഘോഷങ്ങള്‍ക്കായുള്ള ഒരു തുടക്കം ആണ് കേക്ക് ഫെസ്റ്റ് എന്നും, വിദഗ്ദരായ കേക്ക് മേക്കര്‍മാരുടെ നേതൃത്വത്തില്‍ പ്രീമിയം ക്വാളിറ്റി ചേരുവകളാല്‍ സഫാരിയുടെ സ്വന്തം പ്രൊഡക്ഷന്‍ യൂണിറ്റില്‍ തന്നെ തയ്യാറാക്കുന്നത് കൊണ്ട് ഗുണമേന്മ ഉറപ്പാക്കാന്‍ സാധിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ് എന്ന് സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
സഫാരി റിച്ച് പ്ലം കേക്ക്, സഫാരി മെച്ച്വേര്‍ഡ് പ്ലം കേക്ക്, സര്‍പ്രൈസ് പ്ലം കേക്ക്, പ്രീമിയം പ്ലം കേക്ക്, ഡക്കറേറ്റഡ് ക്രിസ്തുമസ് കേക്കുകള്‍, ഫ്രഷ് ക്രീം കേക്ക്, ക്രിസ്തുമസ് യുലെലോഗ് കേക്ക്, ക്രിസ്തുമസ് ക്രീം കേക്ക്, ജിഞ്ചര്‍ ഹൌസ്, ക്രിസ്തുമസ് കുക്കീസ്, തുടങ്ങി 50 ല്‍ പരം വ്യത്യസ്തമായ കേക്കുകളുടെ വൈവിധ്യ രുചിഭേദങ്ങളാണ് സഫാരി ബേക്കറി & ഹോട്ട് ഫുഡ് വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്.
ക്രിസ്തുമസ്, ന്യൂ ഇയര്‍ പ്രമാണിച്ച് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും, കസ്റ്റമേഴ്സിനും ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളില്‍ കേക്കുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് വാങ്ങാവുന്ന സൗകര്യവും സഫാരി ബേക്കറി & ഹോട്ട്ഫൂഡില്‍ ലഭ്യമാണ്. ബുക്കിങ്ങ് നമ്പര്‍ 0547935999.
ചുരുങ്ങിയ കാലയളവില്‍ രുചിവൈവിദ്ധ്യങ്ങള്‍ കൊണ്ട് യു.എ.യിലെ ജനമനസ്സുകള്‍ക്കിടയില്‍ ഇടം നേടിയ സഫാരി ബേക്കറി & ഹോട്ട്ഫുഡില്‍ എന്നും വ്യത്യസ്തമാര്‍ന്ന ഫുഡ് ഫെസ്റ്റിവല്‍ ആണ് നടത്താറുള്ളത്. കുട്ടനാടന്‍ ഫുഡ്ഫെസ്റ്റ്, പിസ്സ ഫെസ്റ്റ്, തട്ടുകട, അച്ചായന്‍ ഫുഡ് ഫെസ്റ്റ്, മലബാര്‍ ഫുഡ്ഫെസ്റ്റ്, ദോശ ഫെസ്റ്റ്, പുട്ട് ഫെസ്റ്റിവല്‍ തുടങ്ങിയ ഫുഡ്ഫെസ്റ്റിവലിന് ഉപഭോക്താക്കളില്‍ നിന്നും വമ്പിച്ച സ്വീകാര്യതയായിരുന്നു.