KERALA
കേരളത്തിൽ നിയമവാഴ്ച തകർന്നതിന് ഉത്തരവാദി മുഖ്യമന്ത്രി മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആര് സംസാരിച്ചാലും അവർക്കെതിരേ കേസെടുക്കുന്ന അവസ്ഥ

തിരുവനന്തപുരം: കേരളത്തിൽ നിയമവാഴ്ച തകർത്തതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമർശനം. തിരുവന്തപുരത്ത് കോൺഗ്രസ് മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിനെ രാഷ്ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎമ്മും എസ്എഫ്ഐയുമാണ് തനിക്കു നേരെ ഭീഷണിയുയർത്തിയത്. ഗുണ്ടകൾക്ക് ശമ്പളം നൽകി മുഖ്യമന്ത്രി കൂടെ നിർത്തിയിരിക്കുകയാണ്.
മാധ്യമപ്രവർത്തകയ്ക്കെതിരേ കേസെടുത്ത സംഭവത്തിലും ഗവർണർ മുഖ്യമന്ത്രിയെ വിമർശിച്ചു. സിപിഎമ്മിലും എസ്എഫ്ഐയിലും പ്രവർത്തിക്കുന്നവർ ക്രിമിനലുകളാണ്. മാധ്യമപ്രവർത്തകർക്കെതിരേ കേസെടുത്തതിൽ പുതുമയില്ല.
മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആര് സംസാരിച്ചാലും അവർക്കെതിരേ കേസെടുക്കുന്ന അവസ്ഥയാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ ആർക്കും ധൈര്യമില്ലെന്നും ഗവർണർ പറഞ്ഞു.