Connect with us

KERALA

കെഎസ്ആര്‍ടിസിയില്‍ ഇനി  യൂണിയനുകള്‍ ഭരിക്കില്ല കോര്‍പ്പറേഷനെ ജനങ്ങള്‍ക്ക് ഉപകാര പ്രദമാക്കും

Published

on

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ യൂണിയനുകള്‍ ഭരിക്കില്ലെന്നും കോര്‍പ്പറേഷനെ ജനങ്ങള്‍ക്ക് ഉപകാര പ്രദമാക്കുമെന്നും നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. സാമ്പത്തിക ചോര്‍ച്ചകള്‍ അടയ്ക്കാനും ദുര്‍ചിലവുകള്‍ അവസാനിപ്പിക്കാനും ശ്രമം നടത്തും. 

തൊഴിലാളികളുടെ ക്ഷേമം താന്‍ ഉറപ്പാക്കും. തൊഴിലാളികള്‍ ജോലി ചെയ്യും, ഭരണം എംഡി നോക്കും. തൊഴിലാളി വിഷയങ്ങളില്‍ സ്‌നേഹത്തോടെ ഇടപെടല്‍ ഉണ്ടാകുമെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി.

തൊഴിലാളി യൂണിയനുകള്‍ ഇനി ഭരിക്കില്ല, ജനാധിപത്യപരമായ രീതിയിലെ പോവുകയുള്ളു. സാമ്പത്തിക അച്ചടക്കമുണ്ടായാല്‍ പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാകും. ഹൈക്കോടതി ഇടപെടലില്‍ ചില കാര്യങ്ങള്‍ ന്യായമാണ്, എന്നാല്‍ മറ്റു ചിലത് ന്യായമല്ല താനും.  കെഎസ്ആര്‍ടിസിയില്‍ ആധുനികവത്കരണം നടപ്പാക്കുമെന്നും കഴിവതും ജോലികള്‍ കമ്പ്യൂട്ടര്‍ വഴിയാക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഗതാഗതമന്ത്രി സ്ഥാനത്ത് നിന്ന് ആന്റണി രാജു രാജിവെച്ചത്. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ ഒരു രൂപ പോലും കുടിശ്ശികയില്ല. ഇന്നലെ വരെയുള്ള മുഴുവന്‍ ശമ്പളവും ജീവനക്കാര്‍ക്ക് നല്‍കിയാണ് മന്ത്രിസ്ഥാനത്ത് നിന്നിറങ്ങുന്നത്. അതില്‍ ചാരുതാര്‍ത്ഥ്യമുണ്ടെന്നും ആന്റണി രാജു പറഞ്ഞു.

നവംബര്‍ 19ന് തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നതാണ്. നവകേരള സദസ് നടക്കുന്നത് കൊണ്ടാകണം മന്ത്രിസ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രിയും എല്‍ഡിഎഫും ആവശ്യപ്പെടുകയായിരുന്നെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം.

എംഎല്‍എ എന്ന നിലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനുള്ള അവസരമാണ് ഇനി മുന്നിലുള്ളത്. കഴിഞ്ഞ രണ്ടര വര്‍ഷക്കാലം നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. ഇന്നലെ വരെയുള്ള മുഴുവന്‍ ശമ്പളവും ജീവനക്കാര്‍ക്ക് നല്‍കി.

അതില്‍ ചാരുതാര്‍ത്ഥ്യമുണ്ട്. ഒരു രൂപ പോലും കുടിശ്ശികയില്ല. കെഎസ്ആര്‍ടിസി പൊതുഗതാഗതമെന്ന നിലയില്‍ ലാഭമുണ്ടാക്കുകയല്ല ലക്ഷ്യം. അത് പൊതുജനസേവനമാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”

Continue Reading