Connect with us

Crime

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് എസ്. എഫ്.ഐ നേതാവ് വീഡിയോ എടുത്തു.കോടതിയിൽ ചോദ്യം ചെയ്യുമെന്ന് വിദ്യാർത്ഥികൾ

Published

on

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് എസ്. എഫ്.ഐ നേതാവ് വീഡിയോ എടുത്തു.കോടതിയിൽ ചോദ്യം ചെയ്യുമെന്ന് വിദ്യാർത്ഥികൾ

ആലുവ: രാഷ്ട്രപിതാവിനെ അപമാനിച്ച് എസ് എഫ് ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തുകൊണ്ടാണ് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അതിൽ നാസർ മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത്. 

ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹി കൂടിയാണ് അതിൽ നാസർ. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം.

എസ് എഫ് ഐ നേതാവ് മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാർത്ഥികൾ പ്രതികരിച്ചു. അതിൽ നാസറിന്റെ പ്രവർത്തി വിഡിയോയിൽ പകർത്തിയത് കൂടെയുള്ളവർ തന്നെയാണ്.

ഒരു പബ്ലിക് പ്രോസിക്യൂട്ടറിന്റെ മകൻ കൂടിയാണ് ഇത്തരത്തിൽ ചെയ്തിരിക്കുന്നത്. സംഭവം എന്താണെന്ന് തിരക്കിയ ശേഷം പ്രതികരിക്കാമെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു.

Continue Reading