Business
2024നെ വരവേല്‍ക്കാന്‍ 20, 24 ഓഫറുമായി മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ്

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടയില്‍ ഗ്രൂപ്പായ മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് 2024നെ വരവേല്‍ക്കാന്‍ 20, 24 ഓഫറുമായി രംഗത്ത്. 2023 ഡിസംബര്‍ 28 മുതല്‍ 2024 ജനുവരി മൂന്നു വരെ നടക്കുന്ന പ്രമോഷനിലും ഓഫറിലും ഭക്ഷ്യ, ഭക്ഷ്യേതര, റെഡിമെയ്ഡ്, കളിപ്പാട്ടങ്ങള്‍, പാത്രങ്ങള്‍, പെര്‍ഫ്യൂം, വാച്ച്, വസ്ത്രങ്ങള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളും ഉള്‍പ്പെടും.
ജെ മാള്‍ മര്‍ഖിയ, ബിന്‍ ഉംറാന്‍, ഐന്‍ഖാലിദ്, മുശൈരിബ് എന്നീ നാല് ശാഖകളിലും ആയിരക്കണക്കിന് ഉത്പന്നങ്ങളാണ് ഓഫറില്‍ ലഭിക്കുന്നതെന്ന് മാനേജ്മെന്റ് അധികൃതര്‍ അറിയിച്ചു.