Connect with us

Gulf

ആസ്റ്റർ ചാലിയാർ കപ്പിന് പ്രൗഡോജ്വല തുടക്കം

Published

on

ദോഹ: ഏഷ്യൻ കപ്പിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന മൂന്നാമത് ആസ്റ്റർ ചാലിയാർ കപ്പ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് പ്രൗഡോജ്വല തുടക്കം. 16 ടീമുകൾ പങ്കെടുത്ത ടൂർണമെൻറിലെ പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളാണ് 22 ന് വെള്ളിയാഴ്ച ദോഹ യൂണിവേഴ്സിറ്റി (സി എൻ എ ക്യു) ഗ്രൗണ്ടിൽ നടന്നത്. ഡിസംബർ 29ന് വെള്ളിയാഴ്ച 5 മണി മുതൽ സെമി ഫൈനൽ, ലൂസേർസ് ഫൈനൽ, ഫൈനൽ മത്സരങ്ങൾ ദോഹ സ്റ്റേഡിയത്തിൽ അരങ്ങേറും.

  സിറ്റി എക്സ്ചേഞ്ച് എഫ് സി, ഖത്തർ ഫ്രണ്ട്‌സ് മമ്പാട്, നാമിസ് ഇന്റർനാഷണൽ ന്യൂട്ടൻ എഫ് സി ടീമുകൾ സെമി ഫൈനലിൽ പ്രവേശിച്ചു.

ക്യു കെ ജെ കെ എഫ് സി മേറ്റ്സ് ഖത്തറും, ബീച്ച് ബോയ്സ് എഫ് സി ട്രിവാൻഡ്രവും തമ്മിലുള്ള നാലാം ക്വാർട്ടർ ഫൈനൽ മത്സരം ഡിസംബർ 28 ന് വ്യാഴാഴ്ച ദോഹ യൂണിവേഴ്സിറ്റി (സി എൻ എ ക്യു) ഗ്രൗണ്ടിൽ നടക്കുന്നതാണ്.

  ഒന്നാം സെമി ഫൈനലിൽ സിറ്റി എക്സ്ചേഞ്ച് എഫ് സി നാമിസ് ഇന്റർനാഷണൽ ന്യൂട്ടൻ എഫ് സിയെയും രണ്ടാം സെമി ഫൈനലിൽ ഖത്തർ ഫ്രണ്ട്‌സ് മമ്പാട്, വ്യാഴാഴ്ച്ച നടക്കുന്ന ക്വാർട്ടർ ഫൈനൽ വിജയികളുമായി ഏറ്റുമുട്ടും.



  ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ്, ഉണ്ണിമോയിൻ കീഴുപറമ്പ് എന്നിവർ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. ചാലിയാർ കപ്പ് ജനറൽ കൺവീനർ സി. ടി. സിദ്ദീഖ് ചെറുവാടി, ട്രഷറർ ജാബിർ ബേപ്പൂര് എന്നിവർ സംസാരിച്ചു. ആസ്റ്റർ ഹെൽത്ത് കെയർ ബിസിനസ് ഡെവലപ്മെന്റ് ഹെഡ് സജിത് പിള്ള, ക്യു എഫ് എ പ്രതിനിധി അബ്ദുൽ അസീസ് എടച്ചേരി, റേഡിയോ സുനോ ആർ ജെ അഷ്ഠമി,  എന്നിവർ മുഖ്യാതിഥികളായിരുന്നു.


    സിദ്ദീഖ് വാഴക്കാട്, രതീഷ് കക്കോവ്, രഘുനാഥ് ഫറോക്ക്, മുഹമ്മദ്‌ ലയിസ് കുനിയിൽ, അബ്ദുൽ അസീസ് ചെറുവണ്ണൂർ, സാബിഖുസ്സലാം എടവണ്ണ, അഹ്‌മദ്‌ നിയാസ് മൂർക്കനാട്, അബി ചുങ്കത്തറ, ഫൈറോസ് നിലമ്പൂർ, ജൈസൽ വാഴക്കാട്, ഉണ്ണികൃഷ്ണൻ വാഴയൂർ, മുജീബ് ചീക്കോട്, അബ്ദുറഹ്മാൻ മമ്പാട്, അക്ഷയ് കടലുണ്ടി, അനീസ് എരഞ്ഞിമാവ്, ഷാജി പി സി 

ഫുആദ് അബ്ദുസമദ്, ഹനീഫ ചാലിയം, ഷമീർ ചീക്കോട്, അഷ്‌റഫ്‌ മമ്പാട് എന്നിവർ നേതൃത്വം നൽകി.

Continue Reading