Connect with us

Gulf

കാക് ഫെസ്റ്റ് -തരംഗ് 2023-ന് വർണാഭമായ സമാപനം,എം.എസ്എം അലുംനി ചാമ്പ്യന്മാർ

Published

on

കാക് ഫെസ്റ്റ് -തരംഗ് 2023-ന് വർണാഭമായ സമാപനം,എം.എസ്എം അലുംനി ചാമ്പ്യന്മാർ

ഖത്തർ : ഖത്തറിലെ കോളേജ് അലുംനികളുടെ സംഘടനയായ കോൺഫഡറേഷൻ ഓഫ് കോളേജ് അലുംനി കേരള – കാക് ഖത്തർ സംഘടിപ്പിച്ച ഇന്റർ കോളേജിയറ്റ് കലോത്സവമായ തരംഗ് 2023 സൽവ റീ താജ് റിസോർട്ടിൽ വർണാഭമായ പരിപാടികളോടെ സമാപിച്ചു.14 കോളേജ് അലുംമ്‌നി കളിൽ നിന്നും ഏകദേശം 800 ഇൽ അധികം കലാകാരന്മാർ വ്യക്തിഗത-സംഘ ഇനങ്ങളിൽ ഡിസംബർ 15,16,22 തീയതികളിൽ നടന്ന 65 ൽപരം വ്യത്യസ്ത ഇനങ്ങളിൽ മാറ്റുരച്ചപ്പോൾ പഴയകാല കോളേജ് കലോത്സവ കാലത്തേക്ക് ഉള്ള തിരികെ പോക്കായിരുന്നു. 266 പോയിന്റുമായി കായംകുളം എം.എസ്.എം.കോളേജ് അലുംനി തുടർച്ചയായി നാലാം വർഷവും കാക് ചാമ്പ്യന്മാരായി.161 പോയിന്റുമായി തിരൂരങ്ങാടി പി,എസ്.എം.ഒ കോളേജ് അലുംനി രണ്ടാം സ്ഥാനത്തും തൃശൂർ ഐ.സി.എ കോളേജ് അലുംനി 103 പോയിന്ററുമായി മൂന്നാം സ്ഥാനത്തും എത്തി.
സൽവ റീ താജ് റിസോർട്ടിൽ നടന്ന സമാപന സമ്മേളനത്തിൽ ചലച്ചിത്ര താരം ഹരിപ്രശാന്ത് വർമ്മ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

,ഡ്രീം പ്രോപ്പർട്ടി സി ഇ ഓ ഷഫീക്, ഐ സി ബി എഫ് ജന സെക്രട്ടറി കെ വി ബോബൻ, അപ്പീൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി,സുബൈർ പാണ്ഡവത്ത് സാം കുരുവിള,പ്രോഗ്രാം കോ ഓർഡിനേറ്റർ ഷൈജു ധമനി,കാക് പ്രസിഡണ്ട് അബ്ദുൽ അസീസ്,സെക്രട്ടറി സിറാജുദ്ദീൻ ഇബ്രാഹിം റാവുത്തർ തുടങ്ങിയവർ സന്നിഹിതരായിരുന്നു, കാക് ട്രഷറർ ഗഫൂർ കാലിക്കറ്റ് നന്ദി പറഞ്ഞു.

Continue Reading