Gulf
ഖത്തർ ചുറ്റിക്കറങ്ങി ടീൻസ് ഇന്ത്യ ക്ലബ്

ദോഹ. ഇന്ത്യൻ ഇസ്ലാഹി സെന്റർ ടീൻസ് സ്റ്റുഡൻസ് വിംഗ് ആയ ടീൻസ് ഇന്ത്യ ക്ലബ്(TIC)
യുടെ നേതൃത്തത്തിൽ ഖത്തറിന്റെ ചരിതമുറങ്ങുന്ന പുരാതന നഗര ശേഷിപ്പുകൾ തേടിയുള്ള യാത്ര സംഘടിപ്പിച്ചു .
തലസ്ഥാന നഗരമായ ദോഹയിൽ തുടങ്ങി പ്രാചീന നഗര ശേഷിപ്പുകളിലൂടെ ഉള്ള യാത്ര കുട്ടികൾക്ക് വേറിട്ട നവ്യ അനുഭവമായി .
ഖത്തറിലെ അതിപുരാതന നഗരവും മുത്ത് മത്സ്യബന്ധന, വ്യാപാര തുറമുഖവും യൂനസ്‌ക്കോയുടെ ഖത്തറിലെ ഏക പൈതൃക നഗരവും ആയ അൽ സുബാറയും ,
ചരിത്രമുറങ്ങുന്ന ബർസാൻ ടവറും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ ആയിരുന്നു TIC ഡിസ്കവർ ഖത്തർ എന്ന പേരിൽ ട്രിപ്പ് നടത്തിയത്.