Gulf
കോൺഗ്രസ് ജന്മദിനാഘോഷിച്ചു ഇൻകാസ് ഖത്തർ

ദോഹ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 മത് ജന്മദിനം ആഘോഷിച്ചു ഇൻകാസ് ഖത്തർ . തുമാമ ഇൻകാസ് ഓഫിസിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചാണ് നേതാക്കളും പ്രവർത്തകരും കോൺഗ്രസിന്റെ ജന്മദിനം ആഘോഷിച്ചത് . ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങൾ ഉൾക്കൊണ്ട പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഇന്ത്യയുടെ പൊതു വികാരം ഉൾക്കൊള്ളാനും അതിനനുസരിച്ചു പ്രവർത്തിക്കാനും അതത് കാലത്തെ കോൺഗ്രസ് നേതാക്കൾക്ക് സാധിച്ചിട്ടുണ്ട് .വർഗീയ ഫാസിസ്റ്റുകൾക്കു എക്കാലത്തും ഇന്ത്യയിലെ ജനങ്ങളെ വഞ്ചിക്കാൻ സാധിക്കില്ലെന്നും ഇന്ത്യയിൽ മതേതര കക്ഷികളുടെ തിരിച്ചു വരവ് ഉണ്ടാകുമെന്നും ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ പരിപാടിയിൽ മുഖ്യ പ്രസംഗം നടത്തവെ പറഞ്ഞു . ഐസിബിഎഫ് ജനറൽ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെ വി ബോബൻ , ഐസിസി സെക്രട്ടറി അബ്രഹാം കെ ജോസഫ്, ഇൻകാസ് വൈസ് പ്രസിഡന്റ് വി എസ് അബ്ദുറഹ്മാൻ ,ജനറൽ സെക്രട്ടറിമാരായ ബഷീർ തുവാരിക്കൽ , അബ്ദുൽ മജീദ് പാലക്കാട്, സെക്രട്ടറി ആന്റണി ജോൺ
തുടങ്ങിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ ഭാരവാഹികളും സംബന്ധിച്ചു
ഫോട്ടോ : കോൺഗ്രസ് ജന്മദിനം ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്നു