Business
അല്‍ ഏബ്ൾ – എറോസ് വാർഷികാഘോഷം

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഏബ്ൾ കമ്പനിയിലെ ജീവനക്കാരുടെയും മാനേജ്മെന്‍റിന്‍റെയുും സംയുകത കൂട്ടായ്മയായ എറോസിന്റെ നേതൃത്വത്തില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. എറോസ് ചെയർമാൻ അന്‍സാര്‍ അരിമ്പ്രയുടെ അധ്യക്ഷതയിൽ ദോഹ ഐബിസ് ഹോട്ടലില്‍ വെച്ച് നടന്ന വാര്‍ഷികാഘോഷം ഖത്തര്‍ ഇന്ത്യന്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ ഉദ്ഘടനം ചെയ്തു.

കമ്പനിയിലെ ജീവനക്കാരുടെ ക്ഷേമത്തിനും കലകള്ക്കും സ്പേര്‍ട്സിനും വേണ്ടി ഒരു സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് ഏറേ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണെന്നും മുഹമ്മദ് ഫൈസല്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഒപ്പം ജീവനക്കാര്‍ക്ക് അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുവാനും മാനസിക ആരോഗ്യം ശക്തിപ്പെടുത്താനും ഇത്തരം ആഘോഷങ്ങള്‍ സഹായിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ഏബ്ള്‍ ഇന്‍റെര്‍ നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധീഖ് പുറായില്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കഴിഞ്ഞ പതിനേഴ് വര്‍ഷമായി അല്‍ ഏബ്ള്‍ കമ്പനിയെ ഉന്നതിയിലേക്ക് നയിച്ചത് ജീവനക്കാരാണെന്നും അവരുടെ ഏതൊരു നല്ല കാര്യങ്ങള്‍ക്കും മാനേജ്മെന്‍റ് കുടെ ഉണ്ടാവുമെന്നും അദ്ധേഹം എടുത്തു പറഞ്ഞു.
വിവിധ സെക്ഷനുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള ബെസ്റ്റ് പെര്‍ഫോര്‍മന്സ് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. അബ്ദുല്‍ നബി മുഹമ്മദ് , ( ഓപ്പറേഷന്‍സ്), അഹ്മദ് മൂല (മാര്‍ക്കറ്റിംഗ്), ഷംനാസ് അക്കരപ്പറമ്പില്‍ (അക്കൌണ്‍സ്), ശബീബ് പിലാത്തോട്ടത്തില്‍ (ഗാരേജ്), അലി അക്ബര്‍ ചാമക്കലയില്‍, കാസും ഗയാസറി, ഷാദത്ത് ഹോസന്‍, ഫസീല്‍ അഹ്മദ് ഖാന്‍, രാജീവ് ജേസുദാസ്, മിനെക്കീന്‍ പ്രദാന്‍, ജംഷൈദ് നദാഫ്, ഷേര്‍ ബഹൂര്‍ എന്നിവരാണ് കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹരായവര്‍.
അല്‍ ഏബ്ള്‍ മാനേജിംഗ് ഡയരക്ടര്‍ മുജീബ് റഹ്മാന്‍ ഇ.കെ, ബഷീര്‍ തുവാരിക്കല്‍, മുജീബ് തെക്കെ തൊടിക, ഫൈസല്‍ ഇ.കെ, മുഹമ്മദ് ജാസ്സിം, , മൊസൈബ് ഹൈദര്‍, ബീരാന്‍ കുട്ടി സി.കെ, അഹ്മദ് ശൈഖ് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എറോസ് ജനറല്‍ കണ്‍വീനര്‍ മുഹ്താജ് താമരശ്ശരി സ്വാഗതവും ട്രഷറര്‍ ശിഹാബ് അങ്ങാടിക്കടവത്ത് നന്ദിയും പറഞ്ഞു. ജുനൈദ് പിസി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.
സാബിര്‍ പാറക്കല്‍, മുഹമ്മദ് ബാബൂ കള്ളിവളപ്പില്‍, നവാബ് വാഴക്കാട്, ശൈഖ് ശഹീന്‍, തസ്നീം തിരുവോത്ത്, അഹ്മദ് മൂല, മുഹമ്മദ് നിസാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഫോട്ടോ- ഏബ്ള്‍- എറോസിന്റെ വാര്‍ഷികാഘോഷത്തില് ഖത്തര്‍ ഇന്ത്യന്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ അവാര്ഡ് വിതരണം ചെയ്യുന്നു. ഏബ്ള്‍ ഇന്‍റെര്‍ നാഷണല്‍ ചെയര്‍മാന്‍ സിദ്ധീഖ് പുറായില്‍ സമീപം