Connect with us

Gulf

കോടതിവിധി പോരാട്ടത്തിൻ്റെ വിജയം: ഐ എം സി സി 

Published

on

ഖത്തർ :ബിൽക്കിസ് ബാനു കേസിൽ 11 പ്രതികളുടെയും ശിക്ഷാ ഇളവ് റദ്ദ് ചെയ്ത സുപ്രീം കോടതി വിധി ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൻ്റെ വിജയമാണ്.  മതാന്ധതയുടെയും വൈര്യത്തിന്റെയും പ്രതീകങ്ങളായ  സംഘപരിവാരിനെയും അവരെ  താങ്ങിനിർത്തുന്ന അധികാര ശക്തികളെയും അസാമാന്യമായ മനക്കരുത്തോടെയാണ് ബിൽകിസ് ബാനു എന്ന ധീര നേരിട്ടത് എന്ന് ഐ എം സിസി  ഖത്തർ കമ്മിറ്റി ( വഹാബ് വിഭാഗം) വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ സ്ത്രീ ശക്തിയുടെ ജ്വലിക്കുന്ന മുഖമാണ് ബിൽകിസ്  ബാനു.

കേസിലെ കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിൻ്റെ നടപടി ചോദ്യം ചെയ്ത്  പരമോന്നത കോടതിയെ സമീപിച്ച സി പി എം നേതാവ് സുഭാഷിണി അലി, തൃണമൂൽ നേതാവ് മഹ്‌വാ മൊയ്‌ത്ര, എഴുത്തുകാരിയും മാധ്യമപ്രവർത്തകയും ആയ രേവതി ലോൽ, ലക്നൗ സർവകലാശാല മുൻ വൈസ് ചാൻസിലർ രൂപലേഖ വെർമ്മ എന്നിവരും ബിൽകിസ് ബാനുവിൻ്റെ നീതിക്കായി പോരാടി. ഇവർ നേടിയ വിജയം ഫാസിസ്റ്റ് ശക്തികൾക്ക് കനത്ത പ്രഹരമാണെന്നും ഐഎംസിസി അംഗങ്ങൾ അഭിപ്രായപ്പെട്ടു. കൂടാതെ കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിൽ ബിജെപി സർക്കാർ അധികാര ദുർവിനിയോഗം നടത്തിയെന്നു റിപ്പോർട്ട് വ്യക്തമായതായും അവർ പറഞ്ഞു.

Continue Reading