Crime
വിജിന്‍ എംഎല്‍എയോട് കൊമ്പ് കോർത്ത കണ്ണൂര്‍ ടൗണ്‍ എസ് ഐ അവധിയില്‍ പ്രവേശിച്ചു. എസ്ഐക്കെതിരെ നടപടിക്കായി ഫയല്‍ നീങ്ങുന്നതിനിടെയാണ് അവധി

കണ്ണൂര്‍: എം വിജിന്‍ എംഎല്‍എയോട് പ്രോട്ടോക്കോള്‍ പാലിക്കാതെ മോശമായി പെരുമാറിയെന്ന് കണ്ടെത്തിയ കണ്ണൂര്‍ ടൗണ്‍ എസ് ഐ അവധിയില്‍ പ്രവേശിച്ചു. വിജിന്‍ എംഎല്‍എയോട് കയര്‍ത്ത എസ്ഐക്കെതിരെ നടപടിക്കായി ഫയല്‍ നീങ്ങുന്നതിനിടെയാണ് അവധി. പത്ത് ദിവസത്തേക്കാണ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. എസ്ഐ ഷമീല്‍ പ്രോട്ടോകോള്‍ ലംഘിച്ച് എംഎല്‍എയോട് മോശമായി പെരുമാറിയെന്നാണ് കണ്ടെത്തല്‍. സംഭവം നടന്ന് 7 ദിവസം പിന്നിടുമ്പോഴാണ് എസ്ഐയുടെ അവധി.
അതേസമയം, കണ്ണൂര്‍ ടൗണ്‍ എസ് ഐക്കെതിരായ നടപടിയില്‍ ഇന്ന് തീരുമാനമുണ്ടാകും. സ്ഥലം മാറ്റത്തിനാണ് സാധ്യത. ഇക്കാര്യത്തില്‍ കണ്ണൂര്‍ റെയിഞ്ച് ഡിഐജിയുടെ നിലപാടാകും നിര്‍ണായകമാവുക. എസ്ഐ പിപി ഷമീല്‍ എംഎല്‍എയെ മനസ്സിലായ ശേഷവും മോശമായി പെരുമാറിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എസ് ഐ പ്രകോപനപരമായി ഇടപെട്ടതാണ് രംഗം വഷളാക്കിയതെന്നും കണ്ണൂര്‍ എസിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഒരാഴ്ച മുമ്പാണ് നേഴ്സിങ് അസോസിയേഷന്റെ കലക്ടറേറ്റ് മാര്‍ച്ചിനിടെ എസ് ഐയും എംഎല്‍എയും തമ്മില്‍ തര്‍ക്കമുണ്ടായത്.”