Connect with us

Crime

കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

Published

on

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. നേരത്തെ ഹാജരാകണമെന്നാവശ്യപ്പെട്ടെങ്കിലും സാവകാശം തേടിയിരുന്നു.

കിഫ്ബി മസാലബോണ്ട് കേസിൽ ആദ്യഘട്ടത്തിൽ നോട്ടീസ് നൽകിയപ്പോൾ സമൻസ് ചോദ്യം ചെയ്ത് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. അതിനു ശേഷം ചില പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇഡി സമൻസ് പിൻവലിക്കുക‍യായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസിക്ക് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചത്.

Continue Reading