Connect with us

NATIONAL

രാമലല്ല ഇപ്പോള്‍ ടെന്റിലല്ല നമ്മുടെ രാമലല്ലയ്‌ക്ക് മന്ദിരം ലഭിച്ചിരിക്കുന്നു.ഞാനിന്ന് രാമനോട് ക്ഷമ ചോദിക്കുകയാണ്.

Published

on

അയോദ്ധ്യ : ഭാരതത്തിന്റെ ആഗ്രഹം സഫലമായി. നമ്മുടെ രാമലല്ല ഇപ്പോള്‍ ടെന്റിലല്ല, മന്ദിരം ലഭിച്ചിരിക്കുന്നു; വൈകാരിക നിമിഷമാണ് ഇതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. വൈകാരികമായാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കാനായത്. അനേകരുടെ സ്വപ്‌നമാണ്, രാമക്ഷേത്രം യാഥാര്‍ത്ഥ്യമായി. പുതിയ ഇതിഹാസത്തിന് ഇവിടെ തുടക്കം കുറിക്കുകയാണെന്നും മോഡി പറഞ്ഞു.

നീണ്ട തപസ്യയ്‌ക്കൊടുവില്‍ നമ്മുടെ രാമന്‍ വന്നു .ജനുവരി 22 കലണ്ടറില്‍ രേഖപ്പെടുത്തിയ ദിനം മാത്രമല്ല. കാലചക്രത്തിന്റെ ഉദയം കൂടിയാണ്. ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷവും ലോകം ഇന്നത്തെ ദിവസം ഓര്‍ത്തിരിക്കും. എവിടെ രാമനുണ്ടോ അവിടെ പവന പുത്രന്‍ ഹനുമാന്റേയും സാന്നിദ്ധ്യം ഉണ്ടാകും.

ഞാനിന്ന് രാമനോട് ക്ഷമ ചോദിക്കുകയാണ്. ഞങ്ങളുടെ വിശ്വാസത്തിനും ഭക്തിയിലും എന്തെങ്കിലും കുറവ് വന്നിട്ടുണ്ടാകും, അതാകും ഒരു മന്ദിരം ഉയര്‍ത്തുന്നതിനായി ഇത്രയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നത്. അതിനായി താന്‍ ക്ഷമചോദിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകം മുഴുവന്‍ ദീപാവലി ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ ഓരോകോണിലും നമ്മുടെ രാമന്‍ എത്തിയതിന് ദീപങ്ങളാല്‍ അലങ്കരിച്ച് സ്വാഗതം അരുളുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

Continue Reading