Connect with us

Crime

മുഖ്യമന്തിയെ വെട്ടിലാക്കി തോമസ് ഐസക് ‘ എനിക്ക് മാത്രമായി ഒരു ഉത്തരവാദിത്വവുമില്ല, തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡ്’

Published

on

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ തനിക്കു മാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് ഇഡിക്ക് മറുപടി നൽകി മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്. തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണ് തനിക്ക് ധനമന്ത്രിയെന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണുള്ളത്. കേസിൽ കഴിഞ്ഞ ദിവസം ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നൽകിയതിനു പിന്നാലെയാണ് തോമസ് ഐസക് വിശദീകരണം നൽകിയത്.
ADVERTISEMENT

ഏഴു പേജുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. ധനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് തനിക്ക് ഇള്ളത്. അക്കാര്യങ്ങൾ ചെയ്തു. മറ്റു തീരുമാനങ്ങളെടുത്തത് മുഖ്യമന്ത്രി ഡയറക്ടറായിട്ടുള്ള ബോർഡാണെന്നും ഇഡിയ്ക്ക് നൽകിയ മറുപടിയിൽ വിശദീകരിക്കുന്നു.

നേരത്തെ ഈ മാസം 12-ന് ഹാജരാകാൻ ഇഡി തോമസ് ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 21-വരെ ചില തിരക്കുകളുള്ളതിനാൽ വരാൻ കഴിയില്ലെന്ന മറുപടി നൽകിയിരുന്നു. ലണ്ടൻ സ്റ്റോക് എസ്ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോർ‍ട്ടിന് പിന്നാലെയാണ് ഇഡിയും ഫെമ ലംഘനത്തിൽ അന്വേഷണം തുടങ്ങിയത്. കിഫ്ബി സിഇഒ, മുൻ മന്ത്രി തോമസ് ഐസക് എന്നിവരടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം.

Continue Reading