Connect with us

Crime

വായ്പ നൽകിയതും അന്വേഷിക്കണം’; മാസപ്പടി കേസിൽ ഹർജിയുമായി ഷോൺ ജോർജ്ജ് ഹൈക്കോടതിയിൽ

Published

on

‘വായ്പ നൽകിയതും അന്വേഷിക്കണം’; മാസപ്പടി കേസിൽ ഹർജിയുമായി ഷോൺ ജോർജ്ജ് ഹൈക്കോടതിയിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജികിന് കടം ലഭിച്ചതിലും അന്വേഷണം വേണമെന്ന് കേസിലെ പരാതിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോര്‍ജ്ജ്. ഇത് സംബന്ധിച്ചുള്ള രേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കും.

സിഎംആർഎൽ ഉടമകൾ ഡയറക്‌ടർമാരായ നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി വഴിയാണ് എക്സാലോജിക്കിന് 77.6 ലക്ഷം രൂപ കടം നൽ‌കിയതെന്നും വീണയ്ക്കും കമ്പനിക്കും ഇവര്‍ സിഎംആര്‍എല്ലിന് നൽകിയെന്ന് പറയപ്പെടുന്ന സേവനത്തിന് ലഭിച്ച പ്രതിഫലത്തിന് പുറമെയാണ് 77.6 ലക്ഷം രൂപ കടമായും നൽകിയതായും പരാതിയിൽ ഉന്നയിക്കുന്നു. എംപവർ ഇന്ത്യാ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് 4 വർഷം പണം നൽകിയത്. പെട്ടെന്ന് തിരിച്ചടയ്‌ക്കേണ്ടാത്ത ഈടില്ലാത്ത വായ്പയായിട്ടാണ് 77.60 ലക്ഷം രൂപ കൈമാറിയതെന്നും ഷോൺ ജോര്‍ജ്ജ് ഹരജിയിൽ പറയുന്നു

Continue Reading