KERALA
ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 20 കോടി XC 224091 എന്ന നമ്പറിന് പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്. XC 224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചിരിക്കുന്നത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. തിരുവനന്തപുരം ഗോർഖിഭവനിൽ വച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും.