International
വാഹനാപകടത്തിൽ ശ്രീലങ്കൻ മന്ത്രി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

“കൊളംബോ: വാഹനാപകടത്തിൽ ശ്രീലങ്കൻ മന്ത്രി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറും ഇതിൽ ഉൾപ്പെടുന്നു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. പുലർച്ചെ കൊളമ്പോ എക്‌സ്പ്രസ് വേയിലായിരുന്നു അപകടമുണ്ടായത്. മന്ത്രി സഞ്ചരിച്ചിരുന്ന എസ് യു വിയും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. ഏറെ പണിപ്പെട്ടാണ് ഉള്ളിലുളളവരെ പുറത്തെടുത്തത്. അപ്പോഴേക്കും മന്ത്രിയും സുരക്ഷാ ജീവനക്കാരനും മരിച്ചിരുന്നു. ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു.”