Connect with us

KERALA

മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം.

Published

on

തൊടുപുഴ: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കോയമ്പത്തൂർ ദോബിപ്പാളയം സ്വദേശി കെ പാൽരാജ്‌ (74) ആണ്‌ മരിച്ചത്. ചൊവ്വാഴ്ച മൂന്നാരിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേ​ഹം.

മറ്റു മൂന്നുപേരോടൊപ്പം എസ്റ്റേറ്റ് കാന്‍റീനിൽ പോയി മടങ്ങിവരുന്ന വഴിയിൽ രാത്രി 9.30നായിരുന്നു ആനയുടെ ആക്രമണം. പാൽരാജിനെ ആന അടിച്ചു വീഴ്‌ത്തിയ ശേഷം ചവിട്ടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

പിന്നീട് നാട്ടുകാർ ബഹളംവെച്ചാണ് ആനയെ കാട്ട് കയറ്റിയത്. പടയപ്പയോടൊപ്പം മറ്റൊരു ആനയെ തെന്മല ഭാഗത്ത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. അതേ ആന തന്നെയാണ് ആക്രമിച്ചതെന്നാണ് നി​ഗമനം.

Continue Reading