Connect with us

Life

25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. 80 കോടി ജനങ്ങള്‍ക്ക് റേഷന്‍ സൌജന്യമായി നല്‍കാനായി.

Published

on

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ 10 വര്‍ഷമായി സമഗ്ര പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് ധനമന്ത്രി. നരേന്ദ്ര മോദി സര്‍ക്കാര്‍ 2014-ല്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സര്‍ക്കാരിന് മുന്നില്‍ ഒട്ടേറെ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് സര്‍ക്കാര്‍ ഒട്ടേറെ പുരോഗമന നടപടികള്‍ നടപ്പാക്കി. ജനങ്ങള്‍ പ്രതീക്ഷയോടെ ശോഭനമായ ഭാവിക്കായി കാത്തിരിക്കുന്നു. സ്വതന്ത്ര്യത്തിന്റെ അമൃതകാലത്തിന് സര്‍ക്കാര്‍ ശക്തമായ അടിത്തറയിട്ടെന്ന് ധനമന്ത്രി

പ്രധാന പ്രഖ്യാപനങ്ങള്‍ ഒറ്റ നോട്ടത്തില്‍

  • 2047-ഓടെ വികസിത ഭാരതം ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
  • ഗരീബ് കല്യാണ്‍ പദ്ധതി ദേശത്തിൻ്റെതാണെന്ന് ധനമന്ത്രി. രാജ്യത്തെ പാവപ്പെട്ടവരുടെ ശാക്തീകരണം സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സബ് കാ സാഥ് എന്ന പദ്ധതിയിലൂടെ 25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. 80 കോടി ജനങ്ങള്‍ക്ക് റേഷന്‍ സൌജന്യമായി നല്‍കാനായി. ജനങ്ങളുടെ വരുമാനം ഉയര്‍ന്നു. നാലു കോടി ജനങ്ങള്‍ക്ക് വിള ഇന്‍ഷുറന്‍സ് എത്തിച്ചു.
  • കൊവിഡ് പ്രതിസന്ധിക്ക് ശേഷം ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ജി20 ഉച്ചകോടിക്ക് ഇന്ത്യക്ക് വിജയകരമായി നേതൃത്വം നല്‍കാനായി. പണപ്പെരുപ്പം നിയന്ത്രിക്കാനായി.
  • പ്രധാനമന്ത്രി ആവാസ യോജന പദ്ധതി രാജ്യത്ത് തുടരും. രണ്ടു കോടി അധികം ഭവനങ്ങള്‍ പദ്ധതിക്ക് കീഴില്‍ നിര്‍മിക്കും.
  • സൗരോര്‍ജ പദ്ധതിക്കായി പ്രത്യേക വിഹിതം. ഒരു കോടി വീടുകളില്‍ കൂടെ സോളാര്‍ പദ്ധതി വ്യാപാകമാക്കും.
  • സര്‍ക്കാര്‍ കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും. ഗര്‍ഭാശയ കാന്‍സറിനായി പ്രത്യേക വാക്‌സിന്‍ വികസിപ്പിക്കും.
  • 30 കോടി മുദ്ര യോജന വായ്പകളിലൂടെ സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി. പിഎം ആവാസ് യോജനയ്ക്ക് കീഴില്‍ ഗ്രാമപ്രദേശങ്ങളിലെ 70 ശതമാനം വീടുകളിലും സ്ത്രീകള്‍ ഉടമകളോ സംയുക്ത ഉടമകളായോ ആയി.
  • രാജ്യത്തെ മത്സ്യമേഖലക്കായി പ്രത്യേക പദ്ധതി”
Continue Reading