Connect with us

Life

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി നൽകും. കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും

Published

on

ന്യൂഡൽഹി: .വരുന്ന അഞ്ച് വർഷത്തിൽ നടപ്പാക്കാൻ പോകുന്ന പദ്ധതികൾ നിർമല സീതാരാമൻ ഇടക്കാല ബഡ്ജറ്റിൽ അവതരിപ്പിച്ചു.
കൊവിഡ് മൂലമുള്ള വെല്ലുവിളികൾക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജന റൂറൽ പദ്ധതി തുടർന്നു. മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് അടുത്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി നൽകും.
പുരപ്പുറ സോളാർ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം.
ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആശാ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും ഉൾപ്പെടുത്തും.
നിലവിലുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനാണ് സർക്കാ‌ർ പദ്ധതിയിടുന്നത്. പ്രശ്നങ്ങൾ പരിശോധിച്ച് പ്രസക്തമായ ശുപാർശകൾ നൽകുന്നതിന് ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കും.
ജൂലായിലെ സമ്പൂർണ ബഡ്‌ജറ്റിൽ സർക്കാർ വികസിത് ഭാരത് പിന്തുടരുന്നതിനുള്ള വിശദമായ റോഡ്‌മാപ്പ് അവതരിപ്പിക്കും.
മൂന്ന് പ്രധാന റെയിൽവേ സാമ്പത്തിക ഇടനാഴി പദ്ധതികൾ നടപ്പാക്കും.
ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള നികുതി നിരക്കുകൾ മാറ്റമില്ലാതെ തുടരും.
സെർവിക്കൽ ക്യാൻസർ തടയാനുള്ള കുത്തിവയ്‌പ്പിന് സർക്കാർ ധനസഹായം നൽകും. അടുത്ത അഞ്ച് വർഷം 9നും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
റെയിൽവേ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്ന പ്രത്യേക പദ്ധതി ആവിഷ്കരിക്കും. 40,000 ബോഗികൾ വന്ദേഭാരത് നിലവാരത്തിലാക്കും.

Continue Reading