Connect with us

Gulf

ഫോർ മൈ ലവ് – ഞാനും ഞാനുമെന്റാളും…’: ഇത്തവണ ഖത്തറിലെത്തുക 13 ദമ്പതിമാർ

Published

on


ദോഹ: പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കൽ പോലും തൻ്റെ ജീവിത പങ്കാളിക്ക് തങ്ങൾ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാൻ അവസരം ലഭിക്കാത്ത, ഏറ്റവും അർഹരായ ഏതാനും പേർക്ക് തങ്ങളുടെ പ്രിയ ഭാര്യമാരെ കുറച്ചു ദിവസത്തേക്കെങ്കിലും ഖത്തറിലേക്ക് കൊണ്ടുവരാനും ഒരുമിച്ച് ഖത്തർ കാണാനും അവസരമൊരുക്കുന്ന ഫോർ മൈ ലവ് – ഞാനും ഞാനുമെൻ്റാളും നാലാം കാംപയ്നിൻ്റെ ഭാഗമായി ഇത്തവണ 13 പേർ ഖത്തറിലെത്തും. ഖത്തറിലെ ജനകീയ റേഡിയോ – റേഡിയോ മലയാളം 98.6 എഫ് എം മുൻകയ്യെടുത്തു എല്ലാ വർഷവും നടത്തുന്ന ‘ഫോർ മൈ ലവ്’ നാലാം സീസണിൽ, ശ്രോതാക്കൾ

തെരഞ്ഞെടുക്കുന്ന ഏറ്റവും അർഹരായ പ്രവാസികളുടെ ഭാര്യമാർ ഈ വരുന്ന മാർച്ചിൽ ഒരാഴ്ചക്കാലത്തേക്ക് തങ്ങളുടെ ഭർത്താക്കൻമാരോടൊത്ത് ഖത്തറിൽ ഒത്തു ചേരും. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൻ്റെയും മാധ്യമങ്ങളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും നിറഞ്ഞ പിന്തുണയോടെ ഇത് നാലാം തവണയാണ് ‘ഫോർ മൈ ലവ് – ഞാനും ഞാനുമെന്റാളും’ എന്ന ശീർഷകത്തിൽ റേഡിയോ ഈ സാമൂഹ്യ സേവന പരിപാടി സംഘടിപ്പിക്കുന്നത്.

ഇരുപത്തിയഞ്ച് വർഷമെങ്കിലുമായി ഖത്തറിൽ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളിൽ നിന്നും റേഡിയോ ശ്രോതാക്കൾ നാമനിർദ്ദേശം ചെയ്യുന്ന 13 പേരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തുക. മാർച്ച് 1 മുതൽ 7 വരെ നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി ദമ്പതികൾക്ക് പ്രമുഖർ പങ്കെടുക്കുന്ന പ്രവാസ മലയാളത്തിന്റെ പ്രത്യേക ആദരിക്കൽ ചടങ്ങ്, ഖത്തറിലെ വിവിധ കൂട്ടായ്മകളും സ്ഥാപനങ്ങളും നല്കുന്ന സ്വീകരണങ്ങൾ, രാജ്യത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം, നിരവധി സമ്മാനങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 2018ലും 2019 ലും 2023 ലും യഥാക്രമം പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഭാര്യമാരെ കൊണ്ടുവന്നതിന്റെ തുടർച്ചയായാണ് സീസൺ 4 സംഘടിപ്പിക്കുന്നത്.

പത്രസമ്മേളനത്തിൽ റേഡിയോ മലയാളം ഡയരക്ടർ & സി.ഇ.ഒ അൻവർ ഹുസൈൻ, ഡപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുറഹ്മാൻ, ………………..

തുടങ്ങിയവർ സംസാരിച്ചു.

ദോഹയിലെ സാതർ റസ്റ്റോറൻ്റിൽ വെച്ച് നടന്ന ചടങ്ങിൽ കാംപയിന് ഔദ്യോഗിക തുടക്കം കുറിച്ചു. ക്യു എഫ് എം റേഡിയോ നെറ്റ് വർക്ക് വൈസ് ചെയർമാൻ കെ.സി. അബ്ദുൽ ലത്വീഫ്, …..

തുടങ്ങിയവർ പങ്കെടുത്തു.

വിവരങ്ങൾക്ക്: നൗഫൽ: 66406856 / അൻവർ: 66260218

Continue Reading