NATIONAL
എൽ കെ അദ്വാനിക്ക് ഭാരത രത്ന ബഹുമതി

എൽ കെ അദ്വാനിക്ക് ഭാരത രത്ന ബഹുമതി
ന്യൂഡൽഹി: ബിജെപിയുടെ തലമുതിർന്ന നേതാവായ എൽ കെ അദ്വാനിക്ക് ഭാരത രത്ന ബഹുമതി. എക്സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യവികസനത്തിന് എൽ. കെ അദ്വാനി നൽകിയത് മഹത്തരമായ സംഭാവനയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് എൽ. കെ അദ്വാനി. താഴേത്തട്ടിൽ നിന്നും പ്രവർത്തിച്ചു തുടങ്ങി ഉപപ്രധാനമന്ത്രി എന്ന നിലയിൽ രാഷ്‌ട്രത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിൻ്റേത്. അദ്ദേഹത്തിന്റെ പാർലമെൻ്ററി ഇടപെടലുകൾ മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചകളാൽ നിറഞ്ഞതുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.