Connect with us

KERALA

ഭാരത് മാതാ കി ജയ്’ മുദ്രവാക്യം ഏറ്റുവിളിക്കാത്തതില്‍ ക്ഷുഭിതയായി മന്ത്രി മീനാക്ഷി ലേഖി.കോഴിക്കോട്ടെ പരിപാടിയിലാണ് സംഭവം.

Published

on

കോഴിക്കോട്: സദസിലിരിക്കുന്നവര്‍ താന്‍ വിളിച്ച ‘ഭാരത് മാതാ കി ജയ്’ മുദ്രവാക്യം ഏറ്റുവിളിക്കാത്തതില്‍ ക്ഷുഭിതയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. തന്റെ പ്രസംഗത്തിനു ശേഷം ഭാരത് മാതാ കീ ജയ് എന്ന് സദസിലുള്ളവര്‍ ഏറ്റുവിളിക്കാത്തതാണ് കേന്ദ്രമന്ത്രിയെ പ്രകോപിപ്പിച്ചത്.

മന്ത്രി പങ്കെടുത്ത കോഴിക്കോട്ടെ കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗത്തിന്റെ അവസാനം മന്ത്രി ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് സദസ്സിലിരുന്നവര്‍ ഇത് ഉച്ചത്തില്‍ ഏറ്റുവിളിച്ചില്ല. തുടര്‍ന്നാണ് മന്ത്രി ദേഷ്യപ്പെട്ടത്.

മീനാക്ഷി ലേഖി സദസ്സില്‍ ഇരുന്ന സ്ത്രീയോട് ഭാരതം നിങ്ങളുടെ അമ്മയല്ലേ അല്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തുപോകണം എന്ന് പറയുകയായിരുന്നു. തുടര്‍ന്ന് സദസ്സില്‍ ഇരുന്നവര്‍ മുഴുവന്‍ മുദ്രാവാക്യം വിളിക്കുന്നത് വരെ കേന്ദ്രമന്ത്രി സ്റ്റേജില്‍ നിന്ന് ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചു.

Continue Reading