Education
പെരുമ്പാവൂരിൽ വിദ്യാർഥികൾ വിനോദ യാത്രക്ക് പോയ ബസും ലോറിയും കൂട്ടിയിടിച്ചു 40-ലേറെ പേർക്ക് പരിക്ക്

കൊച്ചി: പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 40-ലധികം പേർക്ക് പരിക്ക്. പെരുമ്പാവൂർ എം.സി. ജംങ്ഷനിൽ വെച്ചാണ് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചത്.
കരിപ്പൂർ ഇ.എം.ഇ.എ. കോളേജിൽനിന്നുള്ള വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല.വിദ്യാർഥികളുമായി മൂന്നാറിൽ നിന്ന് വന്ന ബസും ആലുവ ഭാഗത്ത് നിന്ന് മൂവാറ്റുപഴ ഭാഗത്തേക്ക് പോയ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി വിനോദ യാത്ര കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയാണ് അപകടം.