Connect with us

KERALA

സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി കേരളം സുപ്രീംകോടതിയിൽ

Published

on

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതിയിൽ കേരളത്തിന്‍റെ സത്യവാങ്മൂലം. കേരളം കടമെടുക്കുന്നത് മൂലം സാമ്പത് വ്യവസ്ഥ തകരുമെന്ന കേന്ദ്രവാദം അടിസ്ഥാന രഹിതമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

രാജ്യത്തെ മൊത്ത കടത്തിന്‍റെ 60 ശതമാനവും കേന്ദ്രത്തിന്‍റെതാണ്. അതിൽ 1.75 ശതമാനം കടം മാത്രമാണ് കേരളത്തിന്‍റേത്. കേന്ദ്രത്തിന്‍റെ ധന മാനേജ്മെന്‍റ് മോശമാണ്. സങ്കുചിതമായ മനസ്ഥിതിയോടെയാണ് കേന്ദ്രം ആരോപണങ്ങൾ ഉന്നയിക്കുന്നത്. അമര്‍ത്യ സെന്‍ ഉള്‍പ്പടെയുള്ള വിദഗ്ദ്ധര്‍ കേരള മോഡലിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തിന്‍റെ സാഹചര്യം വിലയിരുത്താന്‍ കഴിയില്ല. പല വസ്തുതകളും മറച്ചുവച്ചുകൊണ്ടാണ് കേന്ദ്രം ആരോപണം ഉന്നയിക്കുന്നതെന്നും കേരളം സുപ്രീം കോടതിയില്‍ നൽ‌കിയ സത്യവാങ്മൂലത്തിൽ പറയുന്നു.

കേരളത്തിന്‍റെ കടമെടുപ്പുമായി ബന്ധപ്പെട്ട് അന്‍റോണി ജനറൽ സുപ്രീംകോടതിയിൽ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഈ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിക്കൊണ്ടാണ് കേരളം സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

Continue Reading