KERALA
വയനാട്ടിൽ കാട്ടാന ആക്രമത്തിൽ ഒരാൾ മരിച്ചു. കർണാടക റേഡിയോ കോളർ വെച്ച ആനയാണ് കാടിറങ്ങിയത്

വയനാട്: വീണ്ടും വയനാട്ടിൽ കാട്ടാനയിറങ്ങി ഒരാളെ കുത്തിക്കൊന്നു, പയ്യമ്പള്ളി സ്വദേശി അജിയാണ് മരിച്ചത്.കർണാടക റേഡിയോ കോളർ പിടിപ്പിച്ച ആനയാണ് കാടിറങ്ങിയത്. കുറുവ മേഖലയില പടമല ഭാഗത്താണ് ആന ഇപ്പോഴുള്ളത്. വീട്ടിൻ്റെ ഗേറ്റ് തകർത്തു മുറ്റത്ത് കടന്നാണ് അജിയെ ആന കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസവും സമാനമായ സംഭവമുണ്ടായിരുന്നു. തണ്ണീർക്കൊമ്പന് പിന്നാലെ വീണ്ടുമൊരു കാട്ടാന എത്തിയത് പ്രദേശവാസികളിൽ ആശങ്കയുളവാക്കി. പ്രദേശത്ത് കനത്ത പ്രതിഷേധം നടക്കുകയാണ്