Uncategorized
ഗുഡ് -ലൈഫ് യൂത്ത് മിഷൻ (GYM) ഖത്തറിന് പുതിയ ഭാരവാഹികൾ

ദോഹ: ഖത്തറിൽ കുറച്ചു നാളുകൾ കൊണ്ട് ജനങ്ങൾ ഏറ്റെടുത്ത വെൽനസ് ആക്ടിവിറ്റി ക്ലബ് ആയ ജിം ഖത്തർ അതിന്റെ പ്രവർത്തന മേഖല ഖത്തറിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചു കൂടുതൽ ശ്രദ്ധേയരാകുന്നു. പുതിയ ഡയറക്ടർ ബോർഡിന് കീഴിൽ 5 പുതിയ ഏരിയകൾ കൂടി നിലവിൽ വന്നു.
പുതിയ ഡയറക്ടർ ബോർഡിലേക്ക് ചെയർമാൻ ആയി ഷഫീഖ് മുഹമ്മദ്, വൈസ് ചെയർമാൻമാരായി അബ്ദുൽ ലത്തീഫ്, ഇബ്രാഹീം എ പി ,അഡ്മിൻ മാനേജർ ജവാദ് അഹമദ്, പിആർ മാനേജർ നിഷാദ് പരപനങ്ങാടി, ഫിനാൻസ് മാനേജർ ഫസൽ പലെകൊടൻ, സ്ട്രാറ്റെജി & ഇന്നൊവെഷൻ നൗഫൽ സി.സി എന്നിവരെ തിരഞ്ഞെടുത്തു.
ഏരിയ ഡയറക്ടർമാരായി തുമാമ ഏരിയ മൻസൂർ അലി,ആസ്പൈർ ഏരിയ ജസീൽ കെപി ,ദോഹ ഏരിയ ഇസ്മായിൽ ബിൻ അഹമദ്, റയ്യാൻ ഏരിയ ഷുഹൈബ് വി.പി, വക്ര ഏരിയ ശിറാസ് കെ.കെ എന്നിവരെയും തിരഞ്ഞടുത്തു