Connect with us

Uncategorized

കനത്ത സുര്യാഘാതത്താൽ കണ്ണർ മലപ്പട്ടത്ത് പശു ചത്തു

Published

on

തലശ്ശേരി – കനത്ത
സുര്യാഘാതത്തെ തുടർന്ന് കണ്ണർ മലപ്പട്ടത്ത് പശു ചത്തു . മലപ്പട്ടത്തെ പറമ്പൻ കൃഷ്ണൻ്റെ മൂന്ന് വയസ് മാത്രം പ്രായമുള്ള പശുവാണ് ചത്തത്. പുല്ല് മേയാൻ വേണ്ടി പശുവിനെ വയലിൽ കെട്ടിയതായിരുന്നു. മണിക്കൂറുകൾക്ക് ശേഷം പശു തളർന്ന് വീഴുകയായിരുന്നു ഡോക്ടർ എത്തി പരിശോധന നടത്തുമ്പോഴേക്കും പശുവിന് ജീവൻ നഷ്ടപ്പെട്ടിരുന്നു. സൂര്യാഘാതമാണ് മരണ കാരണമെന്ന് വെറ്റിനറി ഡോക്ടർ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് താപനില ഉയർന്ന നിലയിൽ നിൽക്കുന്ന ജില്ലയാണ് കണ്ണർ. ഇന്നലെ കണ്ണർ വിമാനത്താവള പ്രദേശത്താണ് കൂടിയ താപനില രേഖപ്പെടുത്തിയതും . ഇതിന് സമീപ പ്രദേശത്ത് തന്നെയാണ് സൂര്യാഘാതമേറ്റ് പശു ചത്തതും.

Continue Reading