Connect with us

Uncategorized

വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ മാസ്റ്റര്‍ അറസ്റ്റില്‍.

Published

on

തൃശൂര്‍: 17 വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ മാസ്റ്റര്‍ സിദ്ധീഖ് അലി അറസ്റ്റില്‍. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ഊര്‍ക്കടവിലെ കരാട്ടെ അധ്യാപകന് ഒട്ടേറെ പരാതികള്‍ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും ആരോപിക്കുന്നു. കരാട്ടെ അധ്യാപകന്‍ സിദ്ദീഖലി നേരത്തെ പോക്സോ കേസിലും പ്രതി ആയിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. പിന്നീട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം 100 മീറ്റര്‍ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്

Continue Reading