KERALA
കൊട്ടിയൂരിൽ നിന്ന് മയക്ക് വെടി വെച്ച് പിടികൂടിയ കടുവ ചത്തു ‘ മൃഗശാലയിലേക്ക് കൊണ്ട് പോകുന്നതിനിടെ കോഴിക്കോട് വെച്ചാണ് കടുവ ചത്തത്

തലശ്ശേരി: കൊട്ടിയൂരിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കു വെടിവച്ച് പിടികൂടിയ കടുവ ചത്തു. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ ചൊവ്വാഴ്ച യാണ് വനംവകുപ്പ് പിടികൂടിയത്. തു ടർന്ന് ഇന്നലെ അർധരാത്രിയോടെ തൃശൂർ മൃഗശാലയിലേക്ക് കൊണ്ട് പോകുന്നതിനിടെ കോഴിക്കോട് വെച്ചാണ്.കടുവ ചത്തത്.ജഡം പൂക്കോട് വെറ്റിനറി മെഡിക്കൽ കോളജി ലേക്ക് മാറ്റും.
ഇരിട്ടി സ്വദേശിയായ പ്രദീഷിന്റെ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു കടുവയെ കണ്ടെത്തിയത്. കൊട്ടിയൂർ പന്നിയാംമല കോളനി റോഡിനു സമീപമുള്ള പറമ്പിലായിരുന്നു കടുവ ഉണ്ടായിരുന്നത്. ഉടൻതന്നെ നാട്ടുകാർ വനംവകുപ്പിനെയും പോ ലീസിനെയും വിവരമറിയിക്കുകയായിരുന്നു. തു ടർന്ന് കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിക്കുകയായിരുന്നു. ആറളം, തളിപ്പറമ്പ് വനംവകുപ്പ് റേഞ്ചിലുള്ള ആർആർടി സംഘ വും വയനാട്ടിൽനിന്നുള്ള മയക്കുവെടി വിദഗ്‌ധരും എത്തി കടുവയെ മയക്കുവെടി വച്ചു. പിന്നീട് തൃശൂരിലേയ്ക്ക് മാറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി കടുവ ചത്തത്.